കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ കോടതി ഹർജിയിൽ കക്ഷി ചേർത്തു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് നാളെയും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനിർമിതമാണോയെന്ന് ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. ഇത്തരത്തിലുളള അഗ്നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി ഇതിന് മറുപടി നൽകി. മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ആരാഞ്ഞു. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവത്കരണവും നടത്തുന്നുണ്ടെന്നുമായിരുന്നു കോർപറേഷൻ സെക്രട്ടറിയുടെ മറുപടി.
കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി
