ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോട്ടോര്‍സൈക്കിളായ ഹീറോയുടെ സ്പ്ലെന്‍ഡറിനോട് മത്സരിക്കാന്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 100 സിസി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2023 മാര്‍ച്ച് 15 ന് പുതിയ 100 സിസി ബൈക്ക് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പേരോ വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന മൈലേജ് നല്കുന്ന ബൈക്കായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഹോണ്ട 100 സിസി ബൈക്കിന് ഏകദേശം 60 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. പുതിയ ഹോണ്ട 100 സിസി ബൈക്ക് കുറഞ്ഞ പവര്‍ എന്ജിന് ഉപയോഗിച്ച് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയ്ക്ക് നിലവില്‍ രണ്ട് 110 സിസി മോട്ടോര്‍സൈക്കിളുകളുണ്ട് – ഹോണ്ട സിഡി 110 ഡ്രീം ഡിഎല്‍എക്സ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് നല്കുന്ന ഹോണ്ട ലിവോയും. പുതിയ ഹോണ്ട 100 സിസി ബൈക്ക് 8 ബിഎച്ച്പി, 97.2 സിസി എഞ്ചിനുമായി വരുന്ന ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസുമായി മത്സരിക്കും.