തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്റെ ഭാഗമായി സംഭവിച്ചതാണിതെല്ലാമെന്നും ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനായി കൊച്ചിയില്‍ പോയി മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും ഇ പി ജയരാജൻ വിശദീകരിച്ചു.
ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാളെന്നും, അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നെന്നും, ഇ പിക്ക് അന്ന് വരാൻ കഴിഞ്ഞില്ല അതിനാലാണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ പി വന്നതെന്നും നന്ദകുമാർ വിശദീകരിച്ചു.