അതിപുരാതന കാലം മുതലേ മനുഷ്യന് അലഞ്ഞു നടന്നു കായ്കനികള്‍ പറിച്ചെടുത്തും മൃഗങ്ങളെ വേട്ടയാടിയും മാംസ ഭക്ഷണം കഴിച്ചുമാണു ജീവിച്ചത്. പില്ക്കാലത്താണ് കുറേക്കാലം ഒരിടത്തു താമസിച്ചു കൃഷി ചെയ്യാന്‍ തുടങ്ങിയത്. വേട്ടയാടല്‍ കാലത്തുനിന്ന് കൃഷിയിലേക്കു മാറുന്ന കാലഘട്ടത്തിലെ അത്യപൂര്‍വ നിര്‍മ്മിതികള്‍ ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും വടക്കുള്ള ലോഫ് ഫോയിലിന്റെ തീരത്തു പുരാതന കാലത്തെ രണ്ടു വീടുകളാണു കണ്ടെത്തിയത്. ആറായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യരുടെ ജീവിതരീതിയും സംസ്കാരവും മനസിലാക്കാവുന്ന കണ്ടെത്തലാണ് ഈ പുരാവസ്തു ഭവനങ്ങള്‍. ചതുരാകൃതിയിലുള്ള വീടുകളാണിത്. വീടുകള്‍ക്കൊപ്പം നവീന ശിലായുഗ ഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, പാചകത്തിനുള്ള പാത്രങ്ങള്‍ എന്നിവയും കണ്ടെത്തി. വേട്ടയാടാനും കൃഷിക്കും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോടാലി, അമ്പുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയുമുണ്ട്. അയ്യായിരം വര്‍ഷം പഴക്കമുള്ള വീടുകള്‍ വളരെ വലുതാണ്. ഭിത്തികള്‍ ഉപയോഗിച്ച് മുറികള്‍ വിഭജിച്ചിരുന്നു. ഓക്ക് പലകകള്‍ പാകിയ തറ. വലിയ മേല്‍ക്കൂരകളുള്ള വൃത്താകൃതിയിലുള്ള വീടുകള്‍. പുറംതൊലി ഉരിഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന സെറേറ്റഡ് ഉപകരണങ്ങളും പ്ലാനോ-കോണ്‍വെക്സ് കത്തിയും ഇവിടെ നിന്ന് ലഭിച്ചു. ഒരു അര കല്ലും കണ്ടെത്തി. ധാന്യങ്ങള്‍ പൊടിച്ച് ഉപയോഗിച്ചിരുന്നതിന്റെ സൂചനയാണിത്. വേട്ടയാടലിനു പുറമേ കൃഷിയും ശീലിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍. ഇവിടെ കണ്ടെത്തിയതുപോലുള്ള വാസസ്ഥലങ്ങള്‍ അത്യപൂര്‍വമാണ്. ഈ പ്രദേശത്തു ധാരാളം നിയോലിത്തിക്ക് ആളുകള്‍ താമസിച്ചിരുന്നുവെന്നതിന് തെളിവാണ് പുതിയ കണ്ടെത്തല്‍.
ആറായിരം വര്‍ഷം പഴയ വീടുകള്‍
