yt cover 31

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്രായേലി ഗൂഢസംഘമായ ‘ടീം ഹൊര്‍ഹേ’ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തിയെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫോണ്‍ ചോര്‍ത്തിയതു വിവാദമായതിനു പിറകേയാണ് ‘ടീം ഹൊര്‍ഹേ’ ഇടപെടലുകള്‍ പുറത്തുവരുന്നത്. കൃത്രിമങ്ങളിലൂടെ മുപ്പതു രാജ്യങ്ങളില്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണു നുണ പ്രചാരണം. മുന്‍ ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ താല്‍ ഹനാനാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്.

സ്വപ്ന സുരേഷിനു ജോലി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചെന്ന് അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയെ അറിയിച്ച വാട്സ്ആപ് സന്ദേശം പുറത്ത്. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ കൂട്ടത്തിലാണ് ഈ വിവരവുമുള്ളത്. നിനക്കു ജോലി വാങ്ങിത്തരണമെന്നു മുഖ്യമന്ത്രി എന്നോടു പറഞ്ഞിട്ടുണ്ട്. താഴ്ന്ന പദവിയാണെങ്കിലും ഇരട്ടി ശമ്പളം കിട്ടുമെന്ന സന്ദേശമാണ് ശിവശങ്കരന്‍ സ്വപ്നയ്ക്ക് അയച്ചിരുന്നത്. മുഖ്യമന്ത്രിയെക്കൂടി ബന്ധിപ്പിക്കുന്ന നിലയിലായതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ്. വേണുഗോപാല്‍ അയ്യര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു നാളെ കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബാങ്കില്‍ ലോക്കര്‍ തുടങ്ങിയത് വേണുഗോപാലയ്യരാണ്. ഇരുവരേയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കെടിയുവില്‍ വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചത് താത്കാലികമാണെന്ന് ഹൈക്കോടതി. പുതിയ വിസി ആരാകണമെന്ന് നിര്‍ദേശിക്കാനുളള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്നും പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കോടതി തള്ളിയ അവാസ്തവ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നു ബിബിസിക്കെതിരേ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ലെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് ഇന്ത്യയുടെ വളര്‍ച്ച തടയാനുള്ള വ്യാജപ്രചാരണമെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചത്.

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കി. വോട്ടു പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയെന്നും വിചാരണ കോടതി റിപ്പോര്‍ട്ട് നല്‍കി. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അഭിനവ സര്‍ സിപിയായി പിണറായി വിജയന്‍ മാറിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുകയാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവയ്ക്കണം. ബജറ്റിനെതിരെ യുഡിഎഫിന്റെ രണ്ടാംഘട്ട സമരം അടുത്തമാസം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ അവധിയെടുത്താണ് ഉല്ലാസ യാത്ര പോയതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎമ്മിനെ ബാധിച്ച ജീര്‍ണതയുടെ തെളിവാണു ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആകാശിനേപോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് കള്ളക്കടത്തിലൂടെ പണമുണ്ടാക്കുകയും ചെയ്യുന്ന സിപിഎം ഒരു ഭീകര സംഘമായി അധഃപതിച്ചു. സതീശന്‍ കുറ്റപ്പെടുത്തി.

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കുകയോ നല്‍കാനെന്ന പേരില്‍ പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് അഡ്വ സൈബി ജോസ് കേരളാ ബാര്‍ കൗണ്‍സിലിന്റെ നോട്ടീസിന് മറുപടി നല്‍കി. ആരോപണങ്ങള്‍ തനിക്കെതിരായ ഗൂഡാലോചനയുടെ തുടര്‍ച്ചയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു.

നടന്‍ കാലടി ജയന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 72 വയസായിരുന്നു. സംസ്‌കാരം ഇന്നു നാലിനു തൈക്കാട് ശാന്തി കവാടത്തില്‍.

കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ചുള്ള കേസില്‍ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയത്.

തമിഴ്‌നാട്ടില്‍നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് അറസ്റ്റു ചെയ്തത്.

രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്.

കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെ ഭരിക്കുന്ന സിപിഎം വിമതനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരായ ആവിശ്വാസ പ്രമേയത്ത കോണ്‍ഗ്രസിന്റെ മൂന്നംഗങ്ങളില്‍ രണ്ടു പേര്‍ പിന്തുണച്ചേക്കും.

വണ്ടിപ്പെരിയാറില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് കേസ്.

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണു പരിശോധന.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മാര്‍ച്ച് രണ്ടിനാണു വോട്ടെണ്ണല്‍.

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സിനിമാ തിയേറ്ററുകള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കില്‍ തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ജമ്മു കാഷ്മീരിലെ ഗുല്‍മാര്‍ഗ് മഞ്ഞുമലയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മഞ്ഞുമലയില്‍ സ്‌കീയിംഗ് നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയുംചെയ്തു. ഭാരത് ജോഡോ യാത്രയുടെ തിരക്കിട്ട നാളുകള്‍ക്കുശേഷം ഏതാനും ദിവസം അവധി ആസ്വദിക്കുകയാണെന്ന കുറിപ്പോടെയാണു ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ട്വിറ്ററിന്റെ സിഇഒ കസേരയില്‍ തന്റെ വളര്‍ത്തുനായയെ ഇരുത്തി ഫോട്ടോ പോസ്റ്റു ചെയ്ത് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. അടുത്ത വര്‍ഷം ട്വിറ്ററിനു പുതിയ സിഇഒ ഉണ്ടായിരിക്കുമെന്ന് ട്വിറ്ററില്‍ ചുമതലയേറ്റപ്പോഴേ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. വളര്‍ത്തുനായ ഫ്ളോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെയാണു കസേരയില്‍ ഇരുത്തിയത്.

വയോധികര്‍ക്കുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ ചൈനയില്‍ വയോധികര്‍ സമരവുമായി തെരുവിലിറങ്ങി. വുഹാനിലെ തെരുവുകളിലാണു പ്രതിഷേധ സമരം നടന്നത്.

രാജ്യത്ത് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം. ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ആകെ എണ്ണം 26,000 കടന്നതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 1300 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് പുതിയതായി ചേര്‍ന്നത്. നിലവില്‍ ആഗോളതലത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നാലെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുകയാണ്. 2022-ല്‍ 23 ല്‍ അധികം യൂണികോണുകള്‍ ചേര്‍ത്തതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ യൂണികോണുകളുടെ എണ്ണമുള്ള രാജ്യം ഇന്ത്യയായി. അതേസമയം 2022 ലെ മൊത്തം ഫണ്ടിംഗ് 2021 നെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞു. അവലോകന വര്‍ഷത്തില്‍ യൂണികോണുകളല്ലാത്ത സ്റ്റാര്‍ട്ടപ്പുകളിലും ഗണ്യമായ നിക്ഷേപ ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. ഡ്യുവല്‍ റിയര്‍ ക്യാമറയോടുകൂടിയ സ്മാര്‍ട് ഫോണ്‍ ആകര്‍ഷകമായ ഡിസൈനുമായാണ് വരുന്നത്. പുതിയ നോക്കിയ ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 48,999 രൂപയിലാണ്. ഇത് പരിമിതമായ സമയത്തേക്കുള്ള വിലയാണ്. ഫെബ്രുവരി 20 മുതല്‍ ആമസോണ്‍, നോക്കിയ ഡോട്ട് കോം വഴി വാങ്ങാം. നോക്കിയ എക്സ്30 5ജി-യില്‍ 50 മെഗാപിക്സല്‍ പ്യുവര്‍വ്യൂ ക്യാമറയും 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. മുന്‍വശത്ത് 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഫോണില്‍ ഗോഗ്രോ ക്യുക്ക് ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. സ്‌ക്രീനിന്റെ അധിക സുരക്ഷയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസുമായാണ് വരുന്നത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറും 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് നോക്കിയ എക്സ്30 5ജി വരുന്നത്. ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുന്ന ഹാന്‍ഡ്സെറ്റിന് 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുണ്ടെന്നും എച്ച്എംഡി അവകാശപ്പെടുന്നു.

പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറും ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്.

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ടെക്‌നോ ത്രില്ലര്‍ ചിത്രം ‘അറ്റി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. നവാഗതനായ ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ആകാശ് സെന്‍, ഷാജു ശ്രീധര്‍ എന്നിവവര്‍ക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ബജാജ് ഓട്ടോ. പുറത്തു വന്ന ടൈപ്പ്-അപ്രൂവല്‍ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ എത്തിക്കുന്ന അതേ 3.8കിലോവാട്ട്/4.1കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24.5 കിലോഗ്രാം ഭാരമുള്ള ഒരു ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്നാണ് മോട്ടോര്‍ അതിന്റെ പവര്‍ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി 283 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ മൊത്തം ഭാരം. ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ച് പുതിയ ചേതക് വാഗ്ദാനം ചെയ്യുമെന്നും പുറത്തുവന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. വെല്ലുട്ടോ റോസ്സോ, ബ്രൂക്ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക്, ഹേസല്‍ നട്ട് എന്നീ നിലവിലുള്ള കളര്‍ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ 2023 ബജാജ് ചേതക്കിന്റെ വിലകള്‍ നിലവിലെ മോഡലിന് സമാനമോ കുറവോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തേത് 1.46 ലക്ഷം രൂപ വിലയുള്ള പ്രീമിയം വേരിയന്റില്‍ ലഭ്യമാണ്.

സൂര്യാ കൃഷ്ണമൂര്‍ത്തി തൊടുത്തുവിട്ട ചോദ്യങ്ങള്‍ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ നിരവധിപ്പേര്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത് ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങള്‍ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള വായനക്കാര്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങള്‍ അത്രയും ശക്തമാണ്. സത്യസന്ധമാണ്. ‘ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍’. സൂര്യ കൃഷ്ണമൂര്‍ത്തി. ഡിസി ബുക്സ്. വില 114 രൂപ.

സ്ഥിരമായി സിഗരറ്റ് വലിക്കുന്നവരില്‍ ഭൂരിഭാഗം പേരും ആസ്തമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടിബി, കാന്‍സര്‍ തുടങ്ങിയ മാരകമായ രോഗങ്ങളോട് മല്ലടിക്കുന്നവരാകാം. ശ്വാസകോശത്തില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്തതിന് ശേഷം മാത്രമേ ഓക്‌സിജന്‍ നമ്മുടെ മുഴുവന്‍ ശരീരത്തിലും എത്തുകയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍, ശ്വാസകോശങ്ങളെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ സഹായത്തോടെ, നിങ്ങളുടെ ശ്വാസകോശത്തെ ദീര്‍ഘകാലം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കഴിയും. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷനില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ജേണല്‍ പ്രകാരം, വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി വാല്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം. ശ്വസന പ്രശ്‌നങ്ങളിലും അതായത് ആസ്ത്മയിലും ഇത് ഗുണം ചെയ്യും. കൊഴുപ്പ് കൂടുതലുള്ള മത്സ്യം, അവയുടെ ഉപഭോഗം ശ്വാസകോശത്തിന് ഗുണം ചെയ്യും. അവയില്‍ ആവശ്യത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഏത് തരത്തിലുള്ള പഴങ്ങളും കഴിക്കുന്നതിലൂടെ ശ്വാസകോശം ആരോഗ്യത്തോടെ നിലനില്‍ക്കും. ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകള്‍ ബെറികളില്‍ ധാരാളമുണ്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്രോക്കോളി ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഫലപ്രദമാണ്. ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മാത്രമല്ല, ശ്വാസകോശത്തിലെ മലിനീകരണം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ ശ്വാസനാളങ്ങള്‍ തുറക്കുകയും ഓക്‌സിജന്റെ രക്തചംക്രമണം നന്നായി നടക്കുകയും ചെയ്യുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യകരമായ ശ്വാസകോശത്തിന് ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ശ്വാസകോശത്തെ ആരോഗ്യകരമാക്കുന്നു. ലിന്‍സീഡുകള്‍ കഴിക്കുന്നത് ശ്വാസകോശത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് മാത്രമല്ല, കേടുപാടുകള്‍ക്ക് ശേഷവും ഈ വിത്തുകള്‍ ഉപയോഗിച്ച് ശ്വാസകോശത്തെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഒരു ഗവേഷണം കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.66, പൗണ്ട് – 99.58, യൂറോ – 88.51, സ്വിസ് ഫ്രാങ്ക് – 89.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.22, ബഹറിന്‍ ദിനാര്‍ – 219.25, കുവൈത്ത് ദിനാര്‍ -269.86, ഒമാനി റിയാല്‍ – 214.96, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 61.78.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *