കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന് ആണ് നായിക. മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയ് വാസുദേവിന്റെ ഫിലിമോഗ്രഫിയിലെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങളാണ് ഇതിനു മുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് ആ സിനിമകള്‍.
‘പകലും പാതിരാവും’ റിലീസ് മാര്‍ച്ച് 3ന്
