എം ജി സർവകലാശാല കലോത്സവം “അനേക” യ്ക്ക് ഇന്ന് തിരി തെളിയും. 12 വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്.
ഇന്നുച്ചയ്ക്ക് 2.30 നു മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര മഹാരാജാസ് ഗ്രൗണ്ടിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങ് വൈകിട്ടാണ്. എണ്ണായിരത്തിലേറെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു.
മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ്, മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട് എന്നിവിടങ്ങളിലാണു വേദികൾ.