ഒറ്റപ്പാലം കുടുംബ കോടതിയിൽ വിവാഹമോചന കേസിന്റെ നടപടികൾക്കായെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം.
കൈകളിൽ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.