നടി ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘വനിത’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി ഇന്റര്ടെയ്നര് ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും. റഹിം ഖാദര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജനുവരി 20 ന് തിയറ്ററുകളില്‍ എത്തും.