നടന് ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് എന്തിനായിരുന്നു. മൂന്നാഴ്ച മുമ്പ് ദുബായ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റിലേക്ക് ഇടിച്ചു കയറിയ സംഭവം വിവാദമായിരുന്നു. ദുബായിയില്‍ സിനിമാ ഷൂട്ടിംഗിനു ശേഷം നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.
കോക്ക്പിറ്റിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ വിമാന ജീവനക്കാര്‍ വിമാനത്തില്‍നിന്നു പുറത്താക്കി. ദുബായ് വിമാനത്താവളത്തിലെ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അബദ്ധത്തിലാണു കോക്പിറ്റിലേക്കു കയറിയതെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതരോടു വിശദീകരിച്ചത്. പൈലറ്റും അതു ശരിവച്ചു. കുഴപ്പക്കാരനല്ലെന്നു ബോധ്യപ്പെട്ട താരത്തെ വിട്ടയക്കുകയും ചെയ്തു. മറ്റൊരു വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്.
എന്തിനാണ് കോക്ക്പിറ്റില്‍ കയറിയതെന്ന് എല്ലാവരുടേയും മനസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു. ഈ ചോദ്യത്തിനു ഷൈന്‍ ടോം ചാക്കോ സ്വതസിദ്ധമായി ശൈലിയില്‍ മറുപടിയും നല്കി. കൗമുദി മൂവീസിന്റെ ക്രിസ്മക് പരിപാടിയില്‍ സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം. കോക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയെന്നായിരുന്നു ആദ്യ ചോദ്യം.
‘സ്ഥിരമായി കോക്ക്പിറ്റില്‍ കയറുന്നവരോടല്ലേ ഇതു ചോദിക്കേണ്ടത്’ എന്നായിരുന്നു മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി ഇങ്ങനെ:
‘ഞാന്‍ അത് എന്താ സംഭവമെന്നു നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, പറപ്പിക്കുന്നുണ്ടോ എന്നെല്ലാം നോക്കണ്ടെ, ഇത്രയും ഭാരമുള്ള സാധനം അല്ലേ.’
കോക്ക്പിറ്റില്‍ കയറാന്‍ അനുമതി വാങ്ങാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ‘അനുവാദം തരേണ്ടവരെ അവിടെ കണ്ടില്ലെ’ന്നായിരുന്നു മറുപടി.
കോക്ക്പിറ്റില്‍ കയറിയപ്പോള്‍ വിമാനം പറത്താന്‍ തോന്നിയോ എന്ന ചോദ്യത്തിന് ‘കാര്‍ തന്നെ ഓടിക്കാന്‍ മടിയാണ് പിന്നെയല്ലെ ഫളൈറ്റ്’ എന്ന് ഷൈന്‍ മറുപടി നല്കി. ‘എന്നാല്‍ അവര്‍ ഇത് ഓടിക്കുന്നുണ്ടോയെന്നു നോക്കണ്ടേ? പണം കൊടുത്തല്ലേ നമ്മള് ഇതില്‍ കയറുന്നത്’ ഷൈന്റെ മറുപടി കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
കോക്ക്പിറ്റില്‍ കയറിയത് എന്തിനാ? ദേ കേട്ടോളു: ഷൈന്‍ ടോം ചാക്കോ
![കോക്ക്പിറ്റില്‍ കയറിയത് എന്തിനാ? ദേ കേട്ടോളു: ഷൈന്‍ ടോം ചാക്കോ 1 Shine tom 2](https://dailynewslive.in/wp-content/uploads/2022/12/Shine-tom-2.jpg)