എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന് പറഞ്ഞു..
ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു.എംവി ഗോവിന്ദൻ എന്താണ് ഇടപെടാതിരുന്നത്?.എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല?പാർട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്.അന്വേഷിക്കണം.മുഴുവൻ കാര്യങ്ങളും പുറത്ത് വരട്ടെ.
അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.