തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ സാധ്യത വർധിച്ചു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . നിലവിൽ കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിസംബർ 27 ന് മുൻപ് സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണ്.
തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം
