യമഹ ആര്‍എക്സ് 100 തിരിച്ചുവരുന്നു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ 1985 മുതല്‍ 1996 വരെ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്ന ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് യമഹ ആര്‍എക്സ് 100. വിപണിയില്‍ നിന്ന് പിന്‍വാങ്ങി 26 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്ന് ആര്‍എക്‌സ് 100 ന് ആരാധകര്‍ ഏറെയാണ്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. ആര്‍എക്‌സ് 100 ന്റെ പെര്‍ഫോമന്‍സ്, സൗണ്ട്, ഡിസൈന്‍, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആര്‍എക്‌സ് 100ന്റെ പ്ലസ് പോയിന്റ്. ആര്‍എക്‌സ് എന്ന ബ്രാന്‍ഡ് തിരിച്ചു കൊണ്ടുവരുമ്പോള്‍ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈന്‍. നൂറ് സിസി എന്‍ജിന് പകരം പുതിയ ശേഷി കൂടിയ എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍, യമഹ ഇന്ത്യ മേധാവി പറയുന്നു.