അന്താരാഷ്ട്ര ഏജന്‍സി ഗ്ലോബല്‍ എന്‍കാപ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ എസ്-പ്രസോ, സ്വിഫ്റ്റ്, ഇഗ്‌നിസ് എന്നിവ നേടിയത് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം. കുട്ടികളുടെ സുരക്ഷയില്‍ എസ്-പ്രസോ, ഇഗ്‌നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തില്‍ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി. മൂന്ന് മാരുതി മോഡലുകള്‍ക്കും മുന്‍നിരയില്‍ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്.സി, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ് എന്നിവ ഉണ്ടായിരുന്നില്ല. ഓപ്ഷണലായും ഇത് ഈ മോഡലുകളില്‍ ലഭ്യമല്ല. മുന്‍വശം ഇടിപ്പിച്ചുള്ള പരീക്ഷണത്തില്‍ മൂന്ന് മോഡലുകളും കാര്യമായി തകര്‍ന്നു. പുതുക്കിയ ക്രാഷ് ടെസ്റ്റ് അനുസരിച്ച് എല്ലാ മോഡലുകളുടെയും മുന്‍ഭാഗവും വശങ്ങളും ഗ്ലോബല്‍ എന്‍കാപ് പരിശോധിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സാധ്യത തുടങ്ങിയവയും റേറ്റിങ്ങില്‍ നിര്‍ണായകമാണ്. ഇന്ത്യയ
ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മാരുതി സുസുക്കി
