ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ മാസ് മഹാരാജ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്നു. രവി തേജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത് വിട്ടിരിക്കുകയാണ് ചിരഞ്ജീവി. എസിപി വിക്രം സാഗര്‍ എന്ന കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം സംക്രാന്തിക്ക് ഒരു ദിവസം മുന്നോടിയായി ജനുവരി 13ന് തിയേറ്ററുകളിലെത്തും. ചിരഞ്ജീവി, രവി തേജ എന്നിവരെ കൂടാതെ ശ്രുതി ഹാസന്, കാതറിന് ട്രീസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോര്‍ എന്നിവരും ചിത്രത്തിലുണ്ട്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും.
വാള്‍ട്ടര്‍ വീരയ്യയിലെ രവി തേജയുടെ ഫസ്റ്റ് ലുക്ക് ടീസര്‍
