ഡിസംബര്‍ 14 ന് ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കു നേര്‍ വരുമോയെന്ന് ഇന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച്് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന സെമി ഫൈനലിനായ് കാത്തിരിക്കുന്നവരാണ് ഫുട്ബോള്‍ പ്രേമികളില്‍ ഭൂരിപക്ഷവും.
സാധ്യമാകുമോ സ്വപ്ന സെമി?
