കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ആരാധാകനാണ് താനെന്ന് സ്പിക്കര് എ.എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തിയാണു പ്രശംസ. ലോകപ്രശസ്തനായ ശശി തരൂര്‍ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷണറി തേടാറുണ്ട്. വൊക്കാബുലറിയും വാക്ചാതുര്യവും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധിയായിരുന്നു.
ശശി തരൂരിനെ പ്രശംസിച്ച് സ്പീക്കർ എ എൻ ഷംസീർ
