കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയിൽ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു.രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദർശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
