Your paragraph text 42

തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ്റെ അടുത്ത ഘട്ടമായ ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങുമെന്നും ഈ പദ്ധതിയിലൂടെ ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .
‎
‎
‎പെട്രോളിൽ എഥനോളിന്‍റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ നിന്നും ആറു സാമ്പിളുകളാണ് ശേഖരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം.
‎
പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് എഥനോൾ ഉദ്പാദനത്തിന് ഉപയോഗിക്കുമെന്ന് പറയുന്നു. ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം തീരുമാനമെടുക്കരുതെന്ന് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

‎സ്വയംഭരണ കോളേജുകൾക്ക് പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരാൻ സർക്കാർ തീരുമാനം. എയ്ഡഡ് കോളേജുകൾക്ക് ഡീംഡ് പദവി പരിഗണനയിലുണ്ട്. ‘നാക്’ അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടി മികച്ച നിലവാരം പുലർത്തുന്ന എയ്ഡഡ് കോളേജുകൾക്ക് കൽപിത സർവകലാശാലാ പദവി നൽകുന്നതിനാണ് സർക്കാരിന്റെ നീക്കം.
‎
‎വാഹനാപകടം കുറയ്ക്കാൻ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ട്രാഫിക് പരിശീലനം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
‎
‎കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും കേസെടുത്തു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.
‎
‎
‎യൂത്ത് ലീഗ് റാലിക്കിടെ കൊച്ചിയിൽ ഗതാഗത തടസ്സമുണ്ടായ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ. കേസ് തങ്ങൾക്ക് പുത്തരിയല്ലെന്നും എന്നാൽ റാലി ആദ്യം കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പോലിസ് കമ്മീഷണറുടെ അടിയന്തര അഭ്യർത്ഥന മാനിച്ചാണ് വഴി മാറ്റിയതെന്നും യൂത്ത് ലീഗ് നേതാവ് ടി പി എം. ജിഷാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‎
‎മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം കൃത്യമായും സത്യസന്ധമായും നിയമവും ചട്ടവും പാലിച്ചുകൊണ്ട് നിറവേറ്റിയ വ്യക്തിയാണ് ശ്രീറാം സാംബശിവ റാവുവിനെറാവുവെന്ന് വി എൻ വാസവൻ. സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആരോപിച്ചു.
‎
‎റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന്റെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളെ നിയമിച്ചതിൽ മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിൽ നിങ്ങൾക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്തോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
‎
‎മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
‎
‎ചികിത്സാ പിഴവിനെ തുടർന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ അനാസ്ഥയെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് വേണു മരിച്ചത്.
‎
‎നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ യഥാർത്ഥ സിപിഎം അണികൾ അല്ല, മറിച്ച് സിപിഎമ്മിന്റെ പേര് പറഞ്ഞു നടക്കുന്ന ആളുകളാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മകളുടെ വിവാഹത്തിന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും വന്നിരുന്നു. പക്ഷേ മമ്മൂട്ടിക്കെതിരെ മാത്രമാണ് സൈബർ ആക്രമണം നടക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

‎ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. ലോഡ്ജിലെ മുറിയിൽ എ.സിക്ക് തണുപ്പ് കുറവാണ് എന്ന് ആരോപിച്ചായിരുന്നു ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ അതിക്രമം നടത്തിയത്.
‎
‎ലൈംഗിക അതിക്രമ പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനെ കണ്ടെത്താൻ ഊർജ്ജിത തിരച്ചിൽ ആരംഭിച്ച് പൊലീസ്. എന്നാൽ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ ജോൺസൺ കെ വർഗീസ്. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ജാമ്യഹർജിയിൽ പറയുന്നു.
‎
‎കൊഴിഞ്ഞാമ്പാറയിൽ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ യുവാവ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. വടകരപ്പതി പരിശക്കൽ വലിയകള്ളിയമ്പാറ സ്വദേശികളായ എസ്. സുധീഷ്, ജെ. ശ്രുധീഷ്, എസ്. ലോകേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകരപ്പതി സ്വദേശി ജെ. ജെയിംസ് രാജ്കുമാറാണ് കൊല്ലപ്പെട്ടത്.
‎
‎കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്.
‎
‎തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ രാത്രിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു.

‎ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു ഗുണനിലവാര സൂചിക ചില സ്ഥലങ്ങളിൽ 400 കടന്നു. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടു. ഇത് കാഴ്ചപരിധിയെ സാരമായി ബാധിച്ചു. കോടതി നിർദേശം മറികടന്ന് നഗരത്തിൽ പലയിടത്തും പടക്കം പൊട്ടിച്ചതാണ് സാഹചര്യം രൂക്ഷമാകാൻ ഇടയാക്കിയത്.
‎
‎മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ന് പുറത്തുള്ള ഫോൾസ് സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു. വിമാനത്താവളം സന്ദർശിക്കാനെത്തിയ ആൾക്കാണ് പരിക്കേറ്റത്.
‎
‎പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
‎
‎ചാരൻമാരാകാൻ താൽപര്യമുള്ളവരെ തേടി പരസ്യം നൽകി അർജന്‍റീനയുടെ രഹസ്യാന്വേഷണ ഏജൻസി. പരസ്യം പുറത്തുവന്ന് വെറും 24 മണിക്കൂറിനുള്ളിൽ 40,000 -ത്തിലേറെ അപേക്ഷകളാണ് ഏജൻസിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
‎
‎ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന. പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള വിതരണ പാതകൾ തടയുന്നതിനായി ഏർപ്പെടുത്തിയ ‘അയൺ ഗേറ്റ്’ എന്ന പുതിയ ഉപരോധം നിലവിൽ വന്നതായും ട്രംപ് വ്യക്തമാക്കി.
‎
‎ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ നിന്ന് പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ടു.
‎
‎ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്‌മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
‎
‎
‎ഇസ്രായേലിൽ സഖ്യ ഉപാധിയില്ലാതെ തന്നെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടിയായ റആം. സഖ്യമില്ലാതെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. നെതന്യാഹുവിനെ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക എന്നതാണ് റആം പാർട്ടിയുടെ പ്രധാന ലക്ഷ്യം.
‎
‎ഇസ്രായേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തന്റെ ഭരണസഖ്യത്തിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.
‎
‎
‎ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം.തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസയിൽ വച്ചുണ്ടായ അപകടത്തിൽ 88 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
‎
‎ചൈനീസ് ചാരവനിതയുമായുള്ള ബന്ധത്തിൽ അമേരിക്കൻ ചിപ് നിർമ്മാണ കമ്പനി എൻവീഡിയയുടെ മേധാവിക്കെതിരെ അന്വേഷണം.രഹസ്യങ്ങൾ ചോർന്നോ എന്നതിൽ അടക്കം അന്വേഷണം നടക്കും. ആലീസ് ഹുവാങ് എന്ന സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്ന് ബോർഡിന് മുന്നിൽ ജെൻസൻ ഹുവാങ് തുറന്ന് സമ്മതിച്ചിരുന്നു.
‎
‎സർക്കാർ രൂപീകരണത്തിനായി ​ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചുകൊണ്ടുള്ള അനുമതി പത്രം കൈമാറി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. 28 ദിവസത്തെ കാലാവധിയാണ് ഐസൻകോട്ടിന് നൽകിയിരിക്കുന്നത്.
‎
‎അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ. രാജ്യത്ത് നടപ്പാക്കുന്ന തീവ്ര സാമ്പത്തിക നടപടികൾ ജനദ്രോഹപരമെന്നും കടുത്ത ചെലവ് ചുരുക്കൽ സാധാരണക്കാരെ ബാധിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
‎
‎ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുൻ ആർച്ചർ ഡോള ബാനർജിയുടെ നേതൃത്വത്തിൽ നിലവിലെ അധ്യക്ഷയും മുൻ അത്‌ലറ്റുമായ പി.ടി. ഉഷയെ പരാജയപ്പെടുത്താൻ നീക്കം നടക്കുന്നതായി വിവരം. ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി. ഉഷ ഔദ്യോഗികമായി പരാതി നൽകി.
‎
‎സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്‌ സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ 2-1 ന് വീഴ്ത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. മാക്സിമിലിയാനോയുടെയും ലിയനാർഡോ ഡേവിഡിന്റെയും ഗോൾക്കരുത്തിലാണ് വിജയം.
‎
‎മേജര്‍ ലീഗ്‌ സോക്കറിന്റെ റെക്കോര്‍ഡ്‌ ബുക്കിലേക്ക്‌ വീണ്ടും ലയണല്‍ മെസിയുടെ കുതിപ്പ്‌. തുടര്‍ച്ചയായി രണ്ട്‌ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട്‌ പുരസ്‌കാരം നേടുന്ന ആദ്യ എം എല്‍ എസ്‌ പ്ലെയറായിരിക്കുന്നു ഇന്റര്‍മിയാമി ക്യാപ്‌റ്റന്‍. 2026 സീസണില്‍ ഇന്റര്‍മിയാമിക്കായി കളിച്ച 31 മത്സരങ്ങളില്‍ 26 ഗോളുകള്‍ അടിച്ചുകൂട്ടിയാണ്‌ മെസി ഈ നേട്ടം സ്വന്തമാക്കിയത്.
‎
‎ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ല മത്സരം ആവേശ സമനിലയില്‍. ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. രണ്ട് തവണ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് യുണൈറ്റഡ് സമനില പിടിച്ചത്.
‎
‎നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ നാല് ദിവസം കൊണ്ട് 499 കോടി നേട്ടം സ്വന്തമാക്കി. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്.

‎സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഗ്രാമിന് 13,255 രൂപയും പവന് 1,06,040 രൂപയും വിലയായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
‎
‎കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവി’ന്റെ പ്രീ ബുക്കിങ് തിങ്കളാഴ്ച അവസാനിക്കും. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

‎മുംബൈയിലെ വസതിയായ ‘ജൽസ’യ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ നേരിട്ട് കണ്ട് ദീപാവലി ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ. സമീപകാലത്തുണ്ടായ ബോംബ് ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡ് പൂർണമായും ഒഴിവാക്കിയാണ് ബച്ചൻ ആരാധകർക്ക് മുന്നിലെത്തിയത്.

‎വാഹന വിപണിയിൽ വൻ ഓഫറുകളുമായി ഫോക്‌സ്‌വാഗൺ. കമ്പനിയുടെ പ്രീമിയം എസ്‌യുവിയായ ടിഗുവാൻ ആർ-ലൈനിന് ഈ മാസം 5.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 3.50 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 2 ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.
‎
‎ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് ബ്ലാക്ക് ടീ. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ‘പോളിഫിനോളുകൾ’ ഇതിൽ ‘തിയഫ്ലാവിനുകൾ’ , ‘തിയറൂബിഗിനുകൾ’ എന്നിവ കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നു. ബ്ലാക്ക് ടീ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാകും.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *