എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിനെ മാറ്റി. എക്സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയത് വിവാദമായിരുന്നു. അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി.

 

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്.കെഎസ്ഇബിയുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി നേരിട്ട് വൈദ്യുതി കരാർ ഒപ്പിട്ടതിൽ അഴിമതിയുണ്ടെന്നാണ് പ്രധാന വിമർശനം.

 

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാകും അന്വേഷണ ചുമതല. അതേസമയം സർവീസിൽ തിരിച്ചെടുക്കണമെന്ന് എംആർ അജിത് കുമാർ ആവശ്യപ്പെട്ടു.

 

വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോർട്ട്. ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയിൽ നിന്ന് ചോദ്യം ഉയർന്നു. കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി ഫണ്ടിൽ ക്രമക്കേട് നടന്നതായി കെ സുരേന്ദ്രൻ വെളിപ്പെടുത്തി. പി പി ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത പി കെ കൃഷ്ണദാസിന്റെ നിലപാടിനെ അദ്ദേഹം തള്ളി. തനിക്ക് ഗവർണറാകാൻ പ്രായമായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്‍റെയും എസ് സജാദിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക് ഉറപ്പ് നൽകി.കെപിസിസി നേതൃത്വത്തിന്‍റെ കർശന ഇടപെടലിനെ തുടർന്നാണ് രമ്യ ഹരിദാസ് പാർട്ടിക്ക് വഴങ്ങിയത്.

 

ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തുണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ നിയമനത്തിലെ ക്രമക്കേടുകളും മേൽക്കൂര സോളാർ ഉൽപ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും തിരുത്തണമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

 

യു എസ് തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും നിലപാടുകൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി.

 

ദയാവധം വിധിക്കപ്പെട്ട കോടനാട്ടെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ആനയെ കൊണ്ടുപോകുന്നത്. അനന്ത് അംബാനിയുടെ ഇടപെടലിലൂടെയാണ് ഈ കുട്ടിയാനയ്ക്ക് പുതിയ ജീവൻ ലഭിക്കുന്നത്.

 

ദില്ലിയിലും കേരളത്തിലും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വ്യത്യസ്ത നിലപാടുകളാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി, മുസ്ലീം ലീഗ് എന്നിവരുമായി സഖ്യമുണ്ടാക്കുന്ന കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. ആറ് കോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. സംഭവം ഹണി ട്രാപ്പാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. ബോധപൂർവമുള്ള അപകടം അല്ലെന്ന സുഹൈലിന്റെ വാദം കോടതി തള്ളി. സുഹൈൽ ഒഴികെയുള്ള മറ്റു മൂന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നവംബർ പതിനാറിന് മാത്രമേ സുഹൈൽ സജീവിനെ ജാമ്യത്തിൽ വിടുകയുള്ളൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

 

പാങ്ങപ്പാറയിലെ 17-കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അഭിറാമിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് കസ്റ്റഡിയിലുള്ള ഐശ്വര്യയുടെ മൊഴി. രണ്ടാം പ്രതിയായ ഉമറിൻ്റെ പെൺസുഹൃത്താണ് കേസിൽ നാലാം പ്രതിയായ ഐശ്വര്യ.

 

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപാനി എന്ന് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെ രാഹുലിനെതിരെ ‘പപ്പു’ പോസ്റ്ററുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യത്തിലെ ഇരു പാർട്ടികളും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുകയാണ്.

 

കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.

 

തിര. കമ്മിഷൻ ഐ.ടി വിഭാഗത്തിന്റെ ചുമതലയിൽനിന്ന് മനീഷ് ഗാർഗിനെ ഒഴിവാക്കി; വകുപ്പിന്റെ നിയന്ത്രണം പവൻ കുമാർ ശർമയ്ക്ക്.സീനിയർ ഉദ്യോഗസ്ഥനായ ഡോ. പവൻ കുമാർ ശർമയുടെ നിയന്ത്രണത്തിലായിരിക്കും ഐ.ടി വിഭാഗമെന്നും പവൻ കുമാർ വഴിയാണ് സീമ ഖന്ന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഫയലുകൾ സമർപ്പിക്കേണ്ടതെന്നും നവംബർ നാലിലെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

ഇസ്രായേലിൽ 67 അംഗങ്ങളുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാഡി ഐസെൻകോട്ട് അവകാശവാദം ഉന്നയിച്ചു. എന്നാൽ അറബ്, വലതുപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നതകൾ കാരണം സഖ്യസർക്കാർ രൂപീകരണം പ്രതിസന്ധിയിലാണ്. ഞായറാഴ്ചയോടെ പ്രസിഡൻ്റ് ഐസക് ഹെർസോഗ് അന്തിമ തീരുമാനമെടുക്കും.

 

സൗദി അറേബ്യയിലെ മദീന ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹൂതികൾ. ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ വ്യോമസേന വിജയകരമായി തകർത്തു. വ്യോമപ്രതിരോധ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തത്.

 

ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷവും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിൻ്റെ അനുമതിയില്ലാതെ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനിൽ കൂടുതൽ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഒരുപക്ഷെ അതും ചെയ്തേക്കുമെന്നും വ്യക്തമാക്കി.

 

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതൽ ശക്തമാകുന്നു. ജനപ്രതിനിധിസഭയിൽ 250 സീറ്റുകൾ കടന്ന ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 41 സീറ്റുകൾ പിടിച്ചെടുത്തു. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാലം അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പറഞ്ഞു.

 

ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 51 റെഡ്‌ കാര്‍ഡുകള്‍! ബ്രസീലിലെ സംസ്ഥാന തല അണ്ടര്‍ 20 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ്‌ സംഭവം. മിനാസ്‌ ജെറൈസ്‌ സംസ്ഥാന അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഉബര്‍ലാന്‍ഡിയയും മാമോറെയും തമ്മില്‍ നടന്ന സെമിഫൈനലില്‍ കൂട്ടത്തല്ലുണ്ടായി. തുടര്‍ന്നാണ്‌ റഫറി കളിക്കാരും ടീം സ്റ്റാഫും ഉള്‍പ്പടെ 51 പേരെ ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ച്‌ പുറത്താക്കിയത്‌.

 

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ ‘എ’ ടീമും ന്യൂസിലൻഡ് ‘എ’ ടീമും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മത്സരം നാളെ തുടങ്ങും. പരിക്കുമൂലം റിഷഭ് പന്ത് മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും ഇന്ത്യക്കായി കളിക്കില്ല.

 

അടുത്തവർഷം അവസാനം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎല്‍ ടീമുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചില പ്രമുഖ താരങ്ങൾ ടീമിൽ തുടരുന്നതിനായി 40 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടതാണ് ഫ്രാഞ്ചൈസികളെ വലയ്ക്കുന്നതെന്ന് ‘ക്രിക്ബസ്’ റിപ്പോര്‍ട്ട് ചെയ്തു.

 

മൺസൂൺ മഴയിലുണ്ടായ കുറവ് ചോളം, കരിമ്പ് കൃഷികളെ ബാധിച്ചതോടെ രാജ്യത്തെ എഥനോൾ ഉൽപ്പാദനം കടുത്ത പ്രതിസന്ധിയിലായി. ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ പെട്രോളിലെ എഥനോൾ കലർത്തൽ ലക്ഷ്യമായ 20 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ട്. ഇത് എണ്ണ ഇറക്കുമതി വർധിപ്പിക്കാനും ഡിസ്റ്റിലറികളെ പ്രതിസന്ധിയിലാക്കാനും കാരണമാകും.എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മറ്റൊരു പ്രധാന വിളയായ അരിയുടെ വില 20 ശതമാനവും ഉയര്‍ന്നു. ഇതിനിടെ റീട്ടെയില്‍ ഭക്ഷ്യവിലക്കയറ്റം ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍നിന്ന് സെപ്റ്റംബറില്‍ 7.74 ശതമാനമായി ഉയര്‍ന്നു. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കാരണം എഥനോള്‍ കലര്‍ത്തല്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 20 ശതമാനത്തില്‍നിന്ന് ഏകദേശം 15 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

 

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 245 രൂപയും പവന് 1960 രൂപയും കുറഞ്ഞതായി ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണം ഗ്രാമിന് 13,140 രൂപയിലും പവന് 1,05,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

 

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വരിക്കാർക്ക് ആശ്വാസമായി പുതിയ സേവനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇനി വാട്‌സ്ആപ്പിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനും പാസ്‌ബുക്ക് വിവരങ്ങൾ അറിയാനും സാധിക്കും. അക്കൗണ്ടിലെ ഏറ്റവും പുതിയ 5 ഇടപാടുകളുടെ വിവരങ്ങളും വാട്‌സ്ആപ്പ് വഴി ലഭ്യമാക്കും. ഞായറാഴ്ചയാണ് ഇപിഎഫ്ഒ പുതിയ സേവനത്തിന് തുടക്കമിട്ടത്.

 

ഇന്ത്യൻ വിപണിയിൽ പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ വില വർധിപ്പിച്ച് ഹ്യുണ്ടായി. മിക്ക വേരിയന്റുകൾക്കും 5,000 രൂപ വീതമാണ് കമ്പനി കൂട്ടിയത്. എന്നാൽ അടിസ്ഥാന വേരിയന്റുകളായ ഇറ പെട്രോൾ മാനുവൽ, മാഗ്ന എക്സിക്യൂട്ടീവ് പെട്രോൾ മാനുവൽ എന്നിവയുടെ വിലയിൽ മാറ്റമില്ല. പുതിയ വിലവർധനയോടെ ഹ്യുണ്ടായി ഐ20യുടെ എക്സ് ഷോറൂം വില 6 ലക്ഷം രൂപ മുതൽ 10.68 ലക്ഷം രൂപ വരെയായി.

 

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ വനിതാ ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് മലയാളി സംരംഭക. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഹസീന നിഷാദ് ജീവനക്കാർക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം (2 മില്യൺ) ആളുകൾ കണ്ടുകഴിഞ്ഞു.

 

കൂട്ടായ്മകളും കുടുംബസംഗമങ്ങളും മറ്റു പരിപാടികളും എളുപ്പത്തിൽ ആസൂത്രണം ചെയ്യുന്നതിനായി വാട്സാപ്പ് പുതിയ സൗകര്യം പുറത്തിറക്കുന്നു. വാട്സാപ്പ് അക്കൗണ്ടില്ലാത്തവർക്കും ഇവന്റ് ഇൻവിറ്റേഷനുകൾ അയയ്ക്കാനും അവർ പരിപാടിയിൽ പങ്കെടുക്കുമോ ഇല്ലയോ എന്നറിയാനും പരിപാടികൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനും ഇതുവഴി സാധിക്കും. വാട്സാപ്പിൽ ഒരു ഇവന്റ് നിർമിച്ച് കവർ ഫോട്ടോ ഉൾപ്പെടുത്തിയതിനുശേഷം അതിന്റെ ലിങ്ക് വാട്സാപ്പ് ഉപയോഗിക്കാത്തവർക്കും മറ്റു മാർഗങ്ങളിലൂടെ അയയ്ക്കാം; ആപ്പ് .ഡൗൺലോഡ് ചെയ്യാതെതന്നെ അവർക്ക് വിവരങ്ങൾ കാണാനും RSVP (പങ്കെടുക്കുമോ എന്ന അറിയിപ്പ്) നൽകാനും സാധിക്കും.

 

ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡിൽ പുരസ്‌കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി തമിഴ് താരം വിജയ് സേതുപതി. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടൻ എന്ന നേട്ടമാണ് ഇതോടെ വിജയ് സേതുപതി .സ്വന്തമാക്കുന്നത്.

 

ആന്ധ്രയിലെ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ ലീലാ പാലസിൽ നടന്ന വിവാഹസത്കാരത്തിലാണ് വിജയ് പങ്കെടുത്തത്. നടി തൃഷയും വിജയ്‌ക്കൊപ്പം സത്കാരത്തിൽ പങ്കെടുത്തു.

 

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ ചാപ്റ്റർ വണ്ണിന്റെ ടീസർ എത്തി. കേരളത്തിലെ തൃശ്ശൂർ- കുന്നംകുളം ഭാഗം കേന്ദ്രീകരിച്ച് പറയപ്പെടുന്ന കറുത്തച്ചൻ എന്ന മിത്തിനെ കേന്ദ്രീകരിച്ചാണ് കഥാസഞ്ചാരം എന്നാണ് ഏറെ ആകാംക്ഷയുണർത്തുന്ന ടീസർ നൽകുന്ന സൂചന. ജെയിസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

 

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ ഹൃദയപേശികൾക്ക് നാശമുണ്ടാകുന്ന അവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. രക്തപ്രവാഹം എത്രത്തോളം തടസ്സപ്പെടുന്നു എന്നതിന് അനുസരിച്ചാണ് ഹൃദയപേശികൾക്ക് എത്ര നാശം ഉണ്ടാകുന്നു എന്ന് മനസ്സിലാക്കുന്നത്. ഇതാണ് ഹാർട്ട് അറ്റാക്കിന്റെതീവ്രതയുടെ അടിസ്ഥാനം. ഹാർട്ട് അറ്റാക്ക് ഉണ്ടായാലും ഹൃദയം പ്രവർത്തിക്കുന്നുണ്ടാകും. എന്നാൽ ഹൃദയത്തിൽ ആവശ്യത്തിന് രക്തമെത്താത്ത ഭാഗത്തെ പേശികൾ നശിച്ചുകൊണ്ടിരിക്കും. നെഞ്ചുവേദന, നെഞ്ചിൽ അസ്വസ്ഥത, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വിയർപ്പ്, ഓക്കാനം ഇടത് കൈയിലേക്ക് വേദന വ്യാപിക്കൽ എന്നിവയാണ് ഹാർട്ട് അറ്റാക്കിന്റെ പൊതുവായ ലക്ഷണങ്ങൾ. ഈ സമയത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതുണ്ട്.

 

ശരീരവേദനയും പേശികളിലെ മുറുക്കവും അനുഭവപ്പെടുമ്പോൾ ചൂടിന്റെ സഹായത്തോടെ ആശ്വാസം നേടാൻ വീട്ടിൽ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഹോട്ട് വാട്ടർ ബാഗ്. പുറംവേദന, കഴുത്തുവേദന, വയറുവേദന, ആർത്തവസമയത്തെ അസ്വസ്ഥതകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് നൽകാൻ ഇത് സഹായിക്കും. തണുപ്പുകാലത്ത് ശരീരത്തിന് ചൂട് പകരാനും വിശ്രമവേളകൾ കൂടുതൽ സുഖകരമാക്കാനും ഹോട്ട് വാട്ടർ ബാഗ് പ്രയോജനകരമാണ്.പേശികളുടെ മുറുക്കം കുറയ്ക്കാനും ആർത്തവസമയത്തെ വയറുവേദനയിൽ താൽക്കാലിക ആശ്വാസം ലഭിക്കാനും ഹീറ്റ് തെറാപ്പി സഹായിച്ചേക്കാം. ചൂടുവെള്ളം നിറയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് ചൂടിന്റെ സുഖം ആസ്വദിക്കാൻ സഹായിക്കുന്നൊരു ഉപകരണമാണിത്.

 

ഇന്നത്തെ വിനിമയ നിരക്ക് – 2026 നവംബർ 6 (വെള്ളിയാഴ്ച)

ഡോളർ (USD) – ₹94.47

പൗണ്ട് (GBP) – ₹127.16

യൂറോ (EUR) – ₹106.04

സ്വിസ് ഫ്രാങ്ക് (CHF) – ₹115.51

ഓസ്‌ട്രേലിയൻ ഡോളർ (AUD) – ₹66.14

ബഹ്‌റൈൻ ദിനാർ (BHD) – ₹251.26

കുവൈത്ത് ദിനാർ (KWD) – ₹304.61

ഒമാനി റിയാൽ (OMR) – ₹245.71

സൗദി റിയാൽ (SAR) – ₹25.19

യു.എ.ഇ ദിർഹം (AED) – ₹25.72

ഖത്തർ റിയാൽ (QAR) – ₹25.95

കനേഡിയൻ ഡോളർ (CAD) – ₹67.65

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *