പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലായ സഫാരിയുടെ ഇവി വേര്‍ഷന്‍ വരുന്നു. മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ് യുവി വിഭാഗത്തിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി ജനുവരിയില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റയുടെ ‘ആക്ടി.ഇവി+’ പ്ലാറ്റ്ഫോമിലാണ് സഫാരി ഇവിയും നിര്‍മ്മിക്കുന്നത്. ഹാരിയര്‍ ഇവിയിലുള്ള അതേ 65, 75 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണിയില്‍ എത്താന്‍ പോകുന്നത്. 80 കിലോവാട്ട്അവര്‍ ഓപ്ഷനുള്ള ഉയര്‍ന്ന വകഭേദവും ഉള്‍പ്പെടുത്തിയേക്കാം. ക്വാഡ് വീല്‍ ഡ്രൈവ് സംവിധാനവും സാധാരണ റിയര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനും സഫാരി ഇവിയുടെ പ്രധാന ഫീച്ചറുകളായിരിക്കും. നിലവിലുള്ള പതിപ്പിനോട് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും സഫാരി ഇവിക്ക് ഉണ്ടാവുക.
ടാറ്റ സഫാരിയുടെ ഇവി വേര്‍ഷന്‍ വരുന്നു
