7 47

ഇന്ന് ലോക സ്‌ട്രോക്ക് ദിനം, എല്ലാ വര്‍ഷവും ലോകാരോഗ്യ സംഘടന ഒക്ടോബര്‍ 29 വേള്‍ഡ് സ്‌ട്രോക്ക് ഡേ ആചരിക്കുന്നു. ഈ വര്‍ഷം സ്‌ട്രോക്ക് ഡേ യുടെ 20-ാം വാര്‍ഷികമാണ്. ഈ വര്‍ഷത്തെ പ്രമേയം സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുക, കാലതാമസമില്ലാതെ നടപടി എടുക്കുക, വേഗത്തില്‍ പ്രവര്‍ത്തിക്കുക, ജീവന്‍ രക്ഷിക്കുക, സ്‌ട്രോക്ക് പ്രതിരോധത്തെക്കുറിച്ച് അറിയുക, സ്‌ട്രോക്ക് അടിയന്തിര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം, സ്‌ട്രോക്കില്‍ നിന്ന് മുക്തി നേടിയവര്‍, വൈകല്യം ഉള്ളവര്‍ക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പുവരുത്തുക സ്‌ട്രോക്കിന്റെ ചികിത്സാരീതിയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ വളര്‍ത്തുക, സ്‌ട്രോക്കിന്റെ ഉയര്‍ന്ന നിരക്കും ഗുരുതരമായ സ്വഭാവവും പൊതുജനങ്ങളില്‍ എത്തിക്കുക എന്നിവയാണ് ലക്ഷ്യം. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയും തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടസപ്പെടുകയും ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികില്‍സ ഉറപ്പാക്കുകയാണ് വേണ്ടത്. സ്‌ട്രോക്ക് വന്നതിനു ശേഷമുള്ള ഓരോ നിമിഷവും നിര്‍ണായകമായതിനാല്‍ രോഗം വന്നവരെ തീവ്രപരിചരണ വിഭാഗത്തിലാണ് കിടത്തി ചികിത്സിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *