ഫിഫ വേള്‍ഡ് കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആര്‍) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം. ഐആര്‍ പായ്ക്കുകള്‍ ഡാറ്റ-ഒണ്‍ലി പാക്കുകളായി അല്ലെങ്കില്‍ ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകള്‍ സ്വന്തമാക്കാം.