മുഖ്യമന്ത്രി വി ഡി സതീശനെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും
