w 412h 232croprect 0x0x1280x720imgid 01m2g0c3n8jsrhansevrp35twcimgname pma salam 1789391146664

സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ മുസ്ലിം ലീഗിനെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി പി എം എ സലാം. തെരഞ്ഞെടുപ്പിൽ ബി ജെ പിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സി പി എമ്മാണെന്നും ലീഗ് എവിടെയാണ് വർഗീയത പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയ കാർഡ് ഇറക്കി കള്ളപ്രചാരവേല നടത്തിയതുകൊണ്ടാണ് സി പി എം തോറ്റതെന്നും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാൽ പാർട്ടിക്ക് കൂടുതൽ പതനമുണ്ടാകുമെന്നും സലാം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് ഒരിക്കലും വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ വിമർശനം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *