w 412h 232croprect 1x0x1278x718imgid 01ksm45s97ssnvwyrtnbjq9h9gimgname mathew kuzhalnadan 3 1779865675047

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ എന്ന് തുടക്കം മുതൽ പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പം ആയിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. എന്റെ വഴി തെറ്റി പോയി എന്ന് പറഞ്ഞവരുണ്ട്. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *