ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഇവ വളരുന്നതിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പാചോക്കി. ‘ആന്‍ ഏലിയന്‍ മൈന്‍ഡ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് അദ്ദേഹം ഈ നിര്‍ണായക ആശങ്കകള്‍ പങ്കുവെച്ചത്. ഭാവിയില്‍ മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള അത്യാധുനിക എഐ സംവിധാനങ്ങള്‍ മനുഷ്യനെ സ്വാധീനിക്കാനും അവരുമായി വിലപേശലുകള്‍ നടത്താനും അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനും വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മനുഷ്യസഹായമില്ലാതെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും സ്വയം ഗവേഷണങ്ങള്‍ നടത്താനും പ്രാപ്തിയുള്ള സ്വയംഭരണാധികാരമുള്ള സംവിധാനങ്ങളായി ഇവ മാറും. ഏറ്റവും പുതിയ ജിപിടി-6 ആസ്ട്ര മോഡല്‍ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
എഐയ്ക്ക് മനുഷ്യനെ ഭീഷണിപ്പെടുത്താനും കഴിയും!
