ഒരു നുള്ള് കായം മതി വയറ്റിലെ ഗ്യാസു കയറ്റവും അസ്വസ്ഥതയും വയറുവീര്‍ക്കലുമൊക്കെ ഒഴിവാകും. മണവും രുചിയും മാത്രമല്ല, കായത്തില്‍ അടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിലെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കും. ദിവസവും കായം ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് ദഹനക്കേട് കുറയ്ക്കാനും വയറ്റിലെ കൃമിശല്യം ഒഴിവാക്കാനും സഹയിക്കും. ദഹനക്കേടിന് ഏറ്റവും ശക്തമായ ഒരു കോമ്പിനേഷന്‍ ആണ്- ജീരകം, കായം, ഇഞ്ചി, മഞ്ഞള്‍ ഇവ ചേര്‍ന്നുള്ള വിഭവങ്ങള്‍ വയറിന് സുഖവും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇവയൊന്നും അമിതമാകരുതെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇതിന്റെ പ്രത്യേകമായ രൂക്ഷഗന്ധത്തിന് സള്‍ഫര്‍ സംയുക്തങ്ങളാണ് പ്രധാന കാരണം. ശുദ്ധമായ കായത്തിന് ഗന്ധം വളരെ ശക്തമായിരിക്കും. ചൂടുള്ള എണ്ണയിലോ നെയ്യിലോ ചെറിയ അളവില്‍ ചേര്‍ക്കുമ്പോള്‍ ഈ രൂക്ഷഗന്ധം മാറി ഭക്ഷണത്തിന് മനോഹരമായ സുഗന്ധം നല്‍കുന്നു. ഗുണനിലവാരമുള്ള കായം വീട്ടില്‍ പരിശോധിച്ച വിലയിരുത്തുക അത്ര എളുപ്പമല്ലാത്തതിനാല്‍ FSSAIയുടെ അംഗീകാരമുള്ള കായം അല്ലെങ്കില്‍ കായപ്പൊടി മാത്രം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
