ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ നീക്കവുമായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി. കമ്പനിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ സുസുക്കി ഇ-സ്കൈ ജപ്പാനില്‍ അവതരിപ്പിച്ചു. നേരത്തെ വിഷന്‍ ഇ-സ്കൈ എന്ന കണ്‍സെപ്റ്റ് മോഡലായി അവതരിപ്പിച്ച വാഹനത്തിന്റെ ഉല്‍പ്പാദനത്തോട് അടുത്ത പതിപ്പാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 310 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് സുസുക്കിയുടെ അവകാശവാദം. 3,395 മില്ലിമീറ്റര്‍ നീളവും 1,475 മില്ലിമീറ്റര്‍ വീതിയും 1,625 മില്ലിമീറ്റര്‍ ഉയരവുമാണ് ഇ-സ്കൈയുടെ അളവുകള്‍. 2,460 മില്ലിമീറ്റര്‍ വീല്‍ബേസുള്ള വാഹനത്തിന്റെ ഭാരം 1,030 കിലോഗ്രാമാണ്. 4.4 മീറ്റര്‍ ടേണിങ് റേഡിയസും വാഹനത്തിനുണ്ട്. തിരക്കേറിയ നഗര റോഡുകളിലും ചെറിയ പാര്‍ക്കിങ് ഇടങ്ങളിലും വാഹനം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ വലുപ്പം സഹായിക്കും. നിലവില്‍ സുസുക്കി ഇ-സ്കൈയുടെ ഇന്ത്യയിലെത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ല.
സുസുക്കി ഇ-സ്കൈ ജപ്പാനില്‍ അവതരിപ്പിച്ചു
