അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.
അങ്കമാലിയിൽ വൻ അഗ്നിബാധ
