കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം.പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുമുണ്ടായത് അക്ഷന്തവ്യമായ അലംഭാവമാണ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഒരിടപെടലും നടത്തിയില്ല. മറ്റു പല കേസുകളിലും ശിക്ഷിക്കപെട്ട പ്രതികളുടെ ജാമ്യ ഹർജിയിൽ കാണാത്ത എന്ത് താല്പര്യമാണ് ബിജെപി നേതാവിന്റെ കാര്യത്തിൽ സർക്കാരിന്നുള്ളതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സുപ്രീം കോടതിയെ സമീപിച്ചു ഇരയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം
