നടൻ വി കെ ശ്രീരാമൻ്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ‘നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക’ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു.
പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി
