2 28

13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്കായി ‘ചാറ്റ് ജി.പി.ടി. ഫോര്‍ ടീന്‍സ്’ അവതരിപ്പിച്ച് ഓപ്പണ്‍ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കല്‍, ലൈംഗിക-പ്രണയ സംഭാഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് പുതിയ പതിപ്പിലുള്ളത്. പഠനത്തിനും ഗൃഹപാഠത്തിനും സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നതിനു പകരം വിദ്യാര്‍ഥികളെ സ്വയം ചിന്തിച്ച് ഉത്തരത്തിലെത്താന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്പന. എ.ഐ. ചാറ്റ്ബോട്ടുകളെ കൗമാരക്കാര്‍ അമിതമായും വൈകാരികമായും ആശ്രയിക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് നടപടി. ഉപയോക്താവിനോട് ചാറ്റ്ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന പ്രതികരണങ്ങളും നിയന്ത്രിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *