ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വിശാല്‍ നായകനാകുന്നതും സംവിധാനം ചെയ്യുന്നതുമായ ‘മകുടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതില്‍ വിശാല്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രവും വിശാലിന്റെ 35-ാമത്തെ സിനിമയുമായ ഇത്, കടല്‍ പശ്ചാത്തലത്തിലുള്ള ചേസിംഗുകള്‍, തീ പാറുന്ന സംഘട്ടനങ്ങള്‍, ശക്തമായ സംഭാഷണങ്ങള്‍ എന്നിവയോടെയുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. ദുഷാരാ വിജയന്, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജി. വി. പ്രകാശ് കുമാര്‍ സംഗീതം നല്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന് നിര്‍വഹിക്കുന്നു. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി, ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും.
