ഓപ്പണ്‍ എഐ രണ്ടു വര്‍ഷത്തിനപ്പുറം മുന്നോട്ടു പോകില്ലെന്ന് പ്രവചനം. ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് എഞ്ചിനീയര്‍ എഡ് സിട്രോണ്‍ 2024-ല്‍ തന്നെ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിച്ചിരുന്നു. അടുത്തിടെ ട്വിറ്ററില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ വിഷയത്തിലുള്ള ചര്‍ച്ച വീണ്ടും സജീവമായത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് എഡ് സിട്രോണ്‍ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിക്കുന്നത്. മൈക്രോസോഫ്റ്റുമായുള്ള ബന്ധം വിജയകരമാക്കുക, കൂടുതല്‍ പണം കണ്ടെത്തുക, എഐയുടെ ചെലവ് കുറയ്ക്കാന്‍ കഴിയുക, എഐ മോഡലുകള്‍ക്ക് പുതിയ ഉപയോഗ സാധ്യതകള്‍ കണ്ടെത്തുക, പുതിയ ജോലികള്‍ സൃഷ്ടിക്കുക തുടങ്ങിയവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പണ്‍എഐയുടെ തകര്‍ച്ച ഉറപ്പാണെന്നാണ് പ്രവചനം. ഇതില്‍ പ്രതികരിച്ച് ഓപ്പണ്‍എഐ സിഇഓ സാം ഓള്‍ട്ട്മാന്‍ രംഗത്തെത്തി. ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് സാം ഓള്‍ട്ട്മാന്‍ പറയുന്നത്.
