കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാല്‍ കൃഷ്ണയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുന്‍നിരക്കാരനായ കിരണ്‍ ദാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകള്‍ പറഞ്ഞിട്ടുള്ള ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭം കൂടിയാണ് ‘ഉന്മാദം’.
‘ഉന്മാദം’ എന്ന ചിത്രത്തിലെ ഗാനമെത്തി
