ബജറ്റ് വിഭാഗത്തില്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ഐടെല്‍. ഐടെല്‍ ഏസ് 3 ഹീര എന്ന പേരിലാണ് കമ്പനി പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 949 രൂപയാണ് ഫോണിന്റെ വില. ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, 1,000 എംഎഎഎച്ച് ബാറ്ററി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് കോള്‍ റെക്കോര്‍ഡിങ് തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 1,000 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് കരുത്ത് പകരുന്നത്. എഐ അധിഷ്ഠിത ബാറ്ററി മാനേജ്മെന്റ് സംവിധാനവും ഫോണിലുണ്ട്. ഒറ്റ ചാര്‍ജില്‍ പരമാവധി 9.64 മണിക്കൂര്‍ വരെ ടോക്ക് ടൈമും 177 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി കുറഞ്ഞ ശേഷിയിലായിരിക്കുമ്പോഴും കൂടുതല്‍ സമയം ഉപയോഗിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ ബാറ്ററി മോഡും ഉണ്ട്.
