പാലുത്പന്ന കമ്പനിയായ മില്‍ക്കി മിസ്റ്റ്, മാര്‍ക്കറ്റിങ്-ലോജിസ്റ്റിക് സേവന പ്ലാറ്റ്ഫോമായ ഷിപ്റോക്കറ്റ് എന്നിവയുള്‍പ്പെടെ അടുത്തയാഴ്ച പ്രാഥമിക ഓഹരി വിപണിയിലെത്തുന്നത് നാലു കമ്പനികള്‍. ഇവ നാലും ചേര്‍ന്ന് 7,177 കോടി രൂപയാണ് സമാഹരിക്കുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് 1,553 കോടി രൂപയാണ് സമാഹരിക്കുന്നത്. 11-ന് തുടങ്ങുന്ന ഐ.പി.ഒ.യില്‍ രണ്ടുരൂപയുടെ ഓഹരിക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില. പന്ത്രണ്ടിന് തുടങ്ങുന്ന ഷിപ്പ്‌റോക്കറ്റ് 1,617.48 കോടി രൂപ ലക്ഷ്യമിടുന്നു. 885 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളും ബാറ്ററി പാക്കുകളും മറ്റും നിര്‍മിക്കുന്ന ദൂത് ട്രാന്‍സ്മിഷന്റെ 3,066.89 കോടി രൂപയുടെ ഐ.പി.ഒ. പത്തുമുതല്‍ 12 വരെ നടക്കും. 1,400 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. 939.70 കോടി രൂപ ലക്ഷ്യമിടുന്ന മോള്‍ബിയോ ഡയഗ്നോസ്റ്റിക്സിന്റെ ഐ.പി.ഒ. പത്തിനു തുടങ്ങും. ഒരുരൂപ മുഖവിലയുള്ള ഓഹരിക്ക് 768 രൂപ മുതല്‍ 807 രൂപവരെയാണ് വില.
അടുത്തയാഴ്ച ഐപിഒയ്ക്ക് നാലു കമ്പനികള്‍
