‘വാഴ 2’-ന് ശേഷം ഹാഷിര് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ടൈറ്റില് റിവീല് പോസ്റ്റര് പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിന് സംവിധാനം ചെയ്യുന്ന ചിത്രത്തില് അല് അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പര്ഹിറ്റ് ചിത്രങ്ങള് നിര്മിച്ച സൂപ്പര് ഡൂപ്പര് ഫിലിംസിന്റെ ബാനറില് അമല് പോള്സണും മിഡ്നൈറ്റ് സണ് ഫിലിംസിന്റെ ബാനറില് ടോണി ജോസും ചേര്ന്നാണ് ‘ഞൊടി’ നിര്മിക്കുന്നത്. ‘വാഴ’, ‘എക്കോ’, ‘വാഴ 2’ എന്നീ മെഗാഹിറ്റ് ചിത്രങ്ങള് വിതരണം ചെയ്ത ഐക്കണ് സിനിമാസ് ആണ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും ശ്രദ്ധ നേടുകയാണ് ‘ഞൊടി’യുടെ ടൈറ്റില് റിവീല് പോസ്റ്റര്.
ഹാഷിറിന്റെ പുതിയ ചിത്രം ‘ഞൊടി’ ടൈറ്റില് പോസ്റ്റര്
