7 43

മഴക്കാല രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സൂര്യകാന്തിവിത്തുകള്‍ കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവ സൂര്യകാന്തി വിത്തിലുണ്ട്. സൂര്യകാന്തി വിത്തുകള്‍ക്ക് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ഇന്‍ഫ്‌ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍, മഗ്‌നീഷ്യം, ഫൈറ്റോസ്റ്റിറോളുകള്‍ ഇവ സൂര്യകാന്തി വിത്തില്‍ ധാരാളമുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യവും സൗഖ്യവും വര്‍ധിപ്പിക്കും. സൂര്യകാന്തി വിത്തുകള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഈ സമയത്ത് ഭക്ഷ്യനാരുകള്‍ ധാരാളമടങ്ങിയ സൂര്യകാന്തി വിത്ത് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്ന വൈറ്റമിന്‍ ഇ, സെലെനിയം ഇവ സൂര്യകാന്തിവിത്തില്‍ ധാരാളമുണ്ട്. മഴക്കാലമായാല്‍ ശരീരത്തില്‍ ബാക്ടീരിയ, വൈറസുകള്‍ ഇവ മൂലമുള്ള അണുബാധകള്‍ക്ക് സാധ്യത കൂടുതലാണ്. സൂര്യകാന്തി വിത്തിലടങ്ങിയ ഈ പോഷകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. വൈറ്റമിന്‍ ഇ, ശക്തിയേറിയ ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ചര്‍മകോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യവും തിളക്കവും ഉള്ള ചര്‍മം ലഭിക്കാനും വൈറ്റമിന്‍ ഇ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *