2 25

രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ പിന്തുടര്‍ന്ന് കൊല്ലുന്ന മൈക്രോ ഡ്രോണുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ ടോര്‍ണിയോള്‍ എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. ഓട്ടോണമസ് മൈക്രോ-ഡ്രോണ്‍ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ വിജയം നേടിയെന്നെന്നാണ് ടോര്‍ണിയോളിലെ എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നത്. രാസവസ്തുക്കള്‍ തളിച്ചിട്ടല്ല, കൊതുകുകളെ പറന്നു വേട്ടയാടിയാണ് ഡ്രോണ്‍ ഇല്ലാതാക്കുന്നത്. രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും കൊന്നൊടുക്കാനും വേണ്ടി രൂപകല്‍പ്പന ചെയ്ത മിനിയേച്ചര്‍ ഡ്രോണുകളുടെ വികസനത്തിലേക്ക് ഇതിന്റെ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുള്ള ചിലവ് 100 മടങ്ങ് കുറയ്ക്കാന്‍ അവരുടെ ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് അവകാശവാദം. അത്തരത്തിലുള്ള ചെറിയ ഡ്രോണുകള്‍ വികസിപ്പിക്കുന്നു എന്നാണ് ടോര്‍ണിയോള്‍ പറയുന്നത്. 10 ഡ്രോണുകള്‍ക്ക് ഒരു ചതുരശ്ര കിലോമീറ്ററിലെ കൊതുകുകളെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *