കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബർ 30 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ് . കേരളത്തിൽ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ അറിയിച്ചു.
കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനം ; നവംബർ 30 വരെ അപേക്ഷിക്കാം
