പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ അവരുടെ 450എക്സ് സ്കൂട്ടറിനായി മൂന്ന് പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. ഓവര്‍ടോണ്‍ സീരീസിന്റെ ഭാഗമായാണ് വാഹനത്തിന് പുതിയ നിറങ്ങള്‍ കൊണ്ടുവന്നത്. ഇതോടൊപ്പം സ്കൂട്ടറില്‍ ഇപ്പോള്‍ 900വാട്ട് ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇത് ചാര്‍ജിങ് സമയം 30 ശതമാനം വരെ കുറയ്ക്കും. സ്റ്റില്‍ വൈറ്റ് ഷേഡില്‍ സ്കൂട്ടറിന് മൊത്തത്തില്‍ ഒരു വൈറ്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഇതിന് ഭംഗി കൂട്ടാനായി ഡാര്‍ക്ക് ഗ്രേ, ഗ്രീന്‍ ഗ്രാഫിക്സുകളും കൊടുത്തിട്ടുണ്ട്. സ്പേസ് ഗ്രേ ലളിതവും ശാന്തവുമായ ഷേഡാണിത്. ഡാര്‍ക്ക് ഗ്രേ ഫിനിഷും ബ്ലാക്ക് ഗ്രാഫിക്സുമാണ് ഇതിലുള്ളത്. ഇതില്‍ റെഡ് ആക്സന്റുകള്‍ നല്‍കിയിട്ടുണ്ട്. ലൂണാര്‍ ഗ്രേ ഷേഡിലെ യെല്ലോ ഗ്രാഫിക്സും അതിനോട് ചേരുന്ന സീറ്റ് ഹിഞ്ചും സ്കൂട്ടറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഈ പുതിയ നിറങ്ങള്‍ കൂടി വന്നതോടെ, സ്കൂട്ടറിന്റെ വില 1.57 ലക്ഷം രൂപ (എക്സ് ഷോറൂം) മുതല്‍ ആരംഭിക്കുന്നു.
