രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ സിനിമയുടെ റിലീസ് പ്രഖ്യാപന ടീസറില്‍ തിളങ്ങി മലയാളി താരങ്ങള്‍. ഹക്കിം ഷാജഹാന്, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗദ എന്നിവരെ ടീസറില്‍ കാണാം. പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറില്‍ വന്നുപോകുന്നു. വിനായന്റെ കഥാപാത്രമായ വര്‍മന്റെ ഫ്ലാഷ് ബാക്ക് ഡയലോഗിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. രമ്യ കൃഷ്ണന്, റിത്വിക്, തമിഴ് എന്നിവരും ടീസറില്‍ വന്നുപോകുന്നു. രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണന്, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജന്, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
