മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ. പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി. ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന നടത്തും. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്ക് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ
