പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിച്ചേക്കും. ഇടതുപക്ഷ ആനുകൂല്യമുള്ള ബസ്സുടമാ സംഘടനയുടെ നേതാക്കൾ ഇതിനായുള്ള നിയമോപദേശം തേടി. വിപണികളിൽ ന്യായവും ആരോഗ്യകരവുമായ മത്സരം ഉറപ്പാക്കാനും, കുത്തകവത്കരണം തടയാനും, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമായി 2002-ലെ കോംപറ്റീഷൻ ആക്ട് പ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമാണ് സി.സി.ഐ. സമാനമായ വ്യവസായ മേഖലയിൽ ഒരു വിഭാഗം മാത്രം കൂടുതൽ ഇളവുകൾ നൽകിയാൽ സി.സിഐ.യിൽ പരാതിപ്പെടാം.
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ സിസിഐ യെ സമീപിക്കും
