2 37

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച അരങ്ങേറ്റത്തിന് പിന്നാലെ വന്‍ തിരിച്ചടി. കമ്പനിയുടെ വിപണി മൂല്യം മൂന്ന് ദിവസത്തിനിടെ 60,000 കോടി ഡോളറിലേറെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ദിവസങ്ങളിലെ വ്യാപാരത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ താല്‍പര്യം കാണിച്ചതോടെ സ്പേസ്എക്‌സ് ഓഹരി ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഓഹരി വിലയില്‍ ശക്തമായ സമ്മര്‍ദ്ദമാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ഓഹരി ഏകദേശം 16 ശതമാനം വരെ ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 2 ലക്ഷംകോടി ഡോളറിന് മുകളിലേക്ക് ചുരുങ്ങി. കടപ്പത്രങ്ങളിലൂടെ ഫണ്ട് സമാഹരിക്കാനുള്ള നീക്കമാണ് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണ് സ്പേസ്എക്സ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *