സിനിമയില്‍ 17 വര്‍ഷം തികയ്ക്കുന്ന വേളയില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ നായകന് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ സൂപ്പര്‍താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരേയും വെളിപ്പെടുത്തി. ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് റോഷന് ആന്‍ഡ്രൂസ് സന്തോഷം അറിയിച്ചത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹുസൈന് ദലാല്‍ ആണ് സംഭാഷണം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. നവംബര്‍ 16നു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും.
റോഷന് ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ ഷാഹിദ് കപൂര്‍ നായകന്
