വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടി ഡോളറിന്റെ (82 ലക്ഷം കോടി രൂപ) ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ കമ്പനിയായി ആമസോണ്‍. അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധന, മോശം പ്രവര്‍ത്തനഫലം എന്നിവയെത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ആമസോണിന് തിരിച്ചടിയായത്. കഴിഞ്ഞ ബുധനാഴ്ച ഓഹരിവില 4.3 ശതമാനം ഇടിഞ്ഞ് 87,900 കോടി ഡോളറിലാണ് (72.07 ലക്ഷം കോടി രൂപ) ആമസോണിന്റെ വിപണിമൂല്യമുള്ളത്. 2021 ജൂലായില്‍ വിപണിമൂല്യം 1.88 ലക്ഷം കോടി ഡോളറായിരുന്നു (154.16 ലക്ഷം കോടി രൂപ). ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി ഈവര്‍ഷം ഇതിനകം 8,300 കോടി ഡോളര്‍ (6.80 ലക്ഷം കോടി രൂപ) ഇടിഞ്ഞ് 10,900 കോടി ഡോളറുമായിട്ടുണ്ട് (8.93 ലക്ഷം കോടി രൂപ).
ആമസോണിന് വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടി ഡോളറിന്റെ ഇടിവ്
