ശരീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാള്‍ എപ്പോള്‍ കഴിക്കണമെന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത. നിശ്ചിത സമയപരിധിക്കുള്ളില്‍ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി. പല സമയക്രമത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്. 16:8 രീതി – 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണസമയം. 5:2 രീതി – ആഴ്ചയില്‍ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി. ഉപവാസം – ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് ദിവസം 24 മണിക്കൂര്‍ ഉപവാസം. ശരീരഭാരം നിയന്ത്രിക്കല്‍, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തല്‍, മെറ്റബോളിസം മെച്ചപ്പെടുത്തല്‍, ഹൃദയാരോഗ്യം, കോശങ്ങളെ വീണ്ടെടുക്കല്‍, മാനസിക ഏകാഗ്രത എന്നിവയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യഗുണങ്ങള്‍. എല്ലാവര്ക്കും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഗുണകരമായിരിക്കണമെന്നില്ല, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രമേഹരോഗികള്‍, മറ്റ് ആരോഗ്യപ്രശ്നമുള്ളവര്‍ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുക. ഫാസ്റ്റിങ് സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഉപവാസസമയത്ത് ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് പോലുള്ളത് ഒഴിവാക്കുക. തുടക്കത്തില്‍ തലചുറ്റല്‍, വിശപ്പ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടാം.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എല്ലാവര്ക്കും സാധ്യമോ?
